Latest News

മലപ്പുറം ബസ് അപകടം: അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

മലപ്പുറം: തേലക്കാട്ട് 13 പേരുടെ മരണത്തിനിടെയാക്കിയ ബസ് അപകടം നടന്നത് ബസിന്റെ ടയര്‍ പൊട്ടിയിട്ടല്ലന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ബസ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തിലാണ് ബസിന്റെ ടയര്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ബുധനാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.

കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടാക്കിയത്. പരീക്ഷ കഴിഞ്ഞെത്തിയ കുട്ടികളാണ് അധികവും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഡ്രൈവര്‍ സല്‍മാന്‍ ഇംത്യാസും മരിച്ചു.

ടയര്‍ പൊട്ടിയാണ് ബസ് മറിഞ്ഞെതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
വിദഗ്ധ സംഘത്തോടൊപ്പം അപകട സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയതിന് ശേഷമാണ് മലപ്പുറം ആര്‍ ടി ഒ. എം.പി അജിത്കുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അശ്രദ്ധമായ ഡ്രൈവിങും അമിത വേഗതയുമാണ് അപകടത്തിന് കാരണം. ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായതെങ്കില്‍ ബസ്സിന്റെ ലോഹഭാഗങ്ങള്‍ റോഡില്‍ ഉരസിയതിന്റെ അടയാളം കാണുമായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അടയാളം ബസ്സ് മറിഞ്ഞ് കിടന്ന ഭാഗത്ത് കണ്ടെത്തെനായില്ല.

വാഹനത്തിന്റെ ടയര്‍ പൊട്ടിയിരുന്നുവെന്നും എന്നാലത് ഇടിയുടെ ആഘാതത്തില്‍ സംഭവിച്ചതാണന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസ്സപകടത്തിന്റെ കാരണം ടയര്‍ പൊട്ടിയതാണന്ന് മുന്‍ മലപ്പുറം ആര്‍ടിഒ വി. സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത് വന്നു. ട്രാന്‌സ്‌പോര്‍ട്ട് കമ്മീഷണര്‍ റിഷിരാജ് സിംഗിന്റെ വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ആര്‍ടിഒ തയ്യാറാക്കിയിരിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച നാക്പാക്ക് സംഘം റോഡ് നിര്‍മ്മിച്ചിരിക്കുന്നത് അശാസ്ത്രിയമാണന്ന് കണ്ടെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram Accident, 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.