Latest News

മോന്‍സ് ജോസഫിന്റെ മകന്റെ കണ്ണുകള്‍ ദാനം ചെയ്തു

കടുത്തുരുത്തി: മോന്‍സ് ജോസഫ് എം.എല്‍.എയുടെ മകന്റെ കണ്ണുകള്‍ ഇനി കണ്ണില്ലാത്തവനു കാഴ്ചയേകും. 

ഞായറാഴ്ച രാവിലെയാണ് എം.എല്‍.എയുടെ മകന്‍ ഇമ്മാനുവേല്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചത്. ഇമ്മാനുവേലിന്റെ കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്രബാങ്കിലേക്കു ദാനം ചെയ്യുകയായിരുന്നു. 

മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യരായവര്‍ക്ക് കണ്ണ് നല്‍കുമെന്ന് മെഡിക്കല്‍ കോളജിലെ നേത്രവിഭാഗം മേധാവി ഡോ. ശേഷാദ്രിനാഥന്‍ അറിയിച്ചു.
സംഭവമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ജനപ്രതിനിധികളും വീട്ടിലും ആശുപത്രിയിലുമെത്തി. എം.എല്‍.എയെപ്പോലെ ജനങ്ങളോട് ഇടപഴകുന്നതില്‍ മിടുക്കനായിരുന്നു ഇമ്മാനുവേല്‍ എന്ന് നാട്ടുകാര്‍ പറയുന്നു. 

മുളന്തുരുത്തി ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവേല്‍ പരീക്ഷയായതിനാലാണ് ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയത്.

മോന്‍സ് ജോസഫ് എംഎല്‍എയുടെ മകന്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.