Latest News

ബാലകൃഷ്ണന്‍ വധം: ബന്ധമില്ലെന്ന് മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം

ഉദുമ: തിങ്കളാഴ്ച രാത്രി കുത്തേററ് മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണന്റെ മരണവുമായി മുസ്‌ലിം ലീഗിന് ബന്ധമില്ലെന്ന് ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മാങ്ങാട് അറിയിച്ചു.

ബാലകൃഷ്ണനെ അക്രമിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ തിങ്കളാഴ്ച രാത്രി മാങ്ങാടും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഡി.സി.സി അംഗം കടവങ്ങാനം കുഞ്ഞികേളു നായര്‍, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മജീദ് മാങ്ങാട് എന്നിവരുടെ വീടിന് നേരെ അക്രമമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശ്യാം കുമാറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന കാറും തകര്‍ത്തതായി പരാതിയുണ്ട്.
അക്രമം പടരാതിരിക്കാന്‍ ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ബാലകൃഷ്ണന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ വിലാപയാത്രയായി മാങ്ങാടെത്തിക്കും 2 മണിക്കാണ് സംസ്‌കാരം നടക്കുക.
തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് മാങ്ങാട് ആര്യടുക്കം ബാര ജി.എല്‍.പി. സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാലകൃഷ്ണനെ കുത്തേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബാലകൃഷ്ണന്‍ കൊലക്കത്തിക്ക് ഇരയായത് മരണ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍

മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേററ് മരിച്ചു ; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.