കാസര്‍കോട് : ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 45.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി.
കാസര്‍കോട് ഹിദായത്ത് നഗര്‍ മലന്‍ഗേള അബ്ദുല്‍റഹ്മാനെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ചുവെച്ച ആറു സ്വര്‍ണക്കട്ടികള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.
അബ്ദുല്‍റഹ്മാനെ തുടര്‍ അന്വേഷണത്തിനായി ബജ്‌പെ പോലീസിന് കൈമാറി. വിമാന താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് വ്യാപകമായതോടെയാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment