Latest News

അശോകചക്ര ജേതാവ് രണ്ടുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നെന്ന് സുപ്രിംകോടതി പാനല്‍

ന്യൂഡൽഹി: അശോക ചക്ര ജേതാവായ സൈനിക ഉദ്യോഗസ്ഥൻ മണിപ്പൂരിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ രണ്ടു പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച ജുഡിഷ്യൽ കമ്മിഷൻ കണ്ടെത്തി. 2009ലെ അശോക ചക്ര ജേതാവ് മേജർ ഡി.ശ്രീരാം കുമാറാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തതെന്നാണ് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ അദ്ധ്യക്ഷനായ കമ്മിഷൻ കണ്ടെത്തിയത്.

2009 ഏപ്രില്‍ നാലിന് സഹോദരങ്ങളായ ഗോബിന്ദും നോബോയും കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികരെ നയിച്ചിരുന്നത് ശ്രീരാമായിരുന്നു. ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. ഗോബിന്ദിന്റെ ശരീരത്തിൽ 16 ഉം നോബോയുടെ ശരീരത്തിൽ അഞ്ചും വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവർ തങ്ങൾക്ക് നേരെ വെടിയുർത്തതിനാലാണ് വെടിവച്ചതെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്. ഇരുവര്‍ക്കും നേരെ സൈന്യം 89 റൗണ്ട് വെടിയാണുതിര്‍ത്തതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാൽ വെടിവച്ചെന്ന് സൈന്യം പറയുന്പോഴും ഒരു സൈനികനും പരിക്കേറ്റിരുന്നില്ലെന്നും കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ 1500 ലധികം പേർ മണിപ്പൂരിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി മരണപ്പെട്ടവരുടെ ബന്ധുക്കളുടെ സംഘടന സുപ്രീംകോടതിയെ സമീപ്പിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസ് അഫ്താബ് ആലം അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ജനുവരിയിൽ കമ്മിഷനെ നിയോഗിച്ചത്. ആദ്യഘട്ടത്തിൽ ആറു കൊലപാതകങ്ങളാണ് കമ്മിഷൻ അന്വേഷിച്ചത്. അന്വേഷിച്ച ആറു ഏറ്റുമുട്ടലുകളും വ്യാജമാണെന്നും കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.