കാസര്‍ഗോഡ്: ജില്ലയിലെ അഞ്ചിടങ്ങളിലായി വൈദ്യുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണവും ദുരുപയോഗവും പിടികൂടി. അഞ്ചരലക്ഷത്തോളം രൂപ പിഴ ഈടാക്കി.
വൈദ്യുത തൂണില്‍നിന്നു സര്‍വീസ് വയര്‍ ഘടിപ്പിക്കാതെ പ്രത്യേക സ്വിച്ച് ഉപയോഗിച്ചു വൈദ്യുതി മോഷണം നടത്തുകയും വീട്ടിലേക്കുള്ള കണക്ഷന്‍ മറ്റു സ്ഥാപനങ്ങളിലേക്ക് നല്‍കി ദുരുപയോഗവും നടത്തിയതിനാണ് കുമ്പള, നെല്ലിക്കുന്ന്, ചെര്‍ക്കള വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പരിശോധന നടത്തിയത്.
മല്ലം മജക്കാര്‍ കട്ടാട്ടമനയിലെ പ്രകാശ് റാവുവിന്റെ വീട്ടില്‍ നിന്നു 42,000 രൂപയുടെയും സഹോദരന്‍ സത്യനാരായണന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനില്‍നിന്ന് സമീപത്തെ കോഴി ഫാമിലേക്ക് അനുമതിയില്ലാതെ വൈദ്യുതി എടുത്തതിന് 63,000 രൂപയുമാണു പിഴ ഈടാക്കിയത്.
ഈ രണ്ടു കണക്ഷനുകള്‍ വിഛേദിച്ചിരുന്നുവെങ്കിലും പിഴ ഈടാക്കിയതിനുശേഷം പുനഃസ്ഥാപിച്ചു. നെല്ലിക്കുന്ന് സെക്ഷനിലെ മുട്ടത്തൊടി ഇതിയാഹ് മന്‍സിലിലെ എ.എം. മുഹമ്മദിന്റെ വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിന്റെ മോഷണമാണ് പിടികൂടിയത്.
മധൂര്‍ പട്ട്‌ലയിലെ പി. അബ്ബാസിന്റെ വീട്ടിലേക്ക്ുള്ള വൈദ്യുതി കണക്ഷനില്‍നിന്നു സമീപത്തെ റൈസ് മില്ലില്ലേക്ക് വൈദ്യുതി എടുത്തതിനു 2,30,000 രൂപയുമാണ് പിഴ ഈടാക്കിയത്.
കുമ്പള സെക്ഷനിലെ പൊന്നക്കുളം ആരിക്കാടി കുന്നിലെ എം.ടി. അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ നിന്ന് 92,000 രൂപയുടെ മോഷണവുമാണ് പിടികൂടിയത്.
വൈദ്യുതി വകുപ്പിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് അസി. എന്‍ജിനിയര്‍ എ.അശോകന്റെ നേതൃത്വത്തില്‍ കെ. റിയാസ്, എം. അനില്‍ എന്നിവരുടെ സംഘമാണു മോഷണവും ദുരുപയോഗവും പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment