Latest News

പയ്യന്നൂരിലെ ജ്വല്ലറിയില്‍ ചുമര്‍ തുരന്ന് കവര്‍ച്ചശ്രമം

പയ്യന്നൂര്‍: പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപം അപ്പു സണ്‍സ് ജ്വല്ലറിയില്‍ ചുമര്‍ തുരന്ന് കവര്‍ച്ചശ്രമം. ജ്വല്ലറിക്കു പിന്നിലുള്ള ചുമര്‍ തുരന്ന് അകത്തു കടക്കാനായിരുന്നു കവര്‍ച്ചക്കാരുടെ ശ്രമം. മോഷ്ടാക്കള്‍ ഉപേക്ഷിച്ച ബാഗും ചുറ്റിക ഉള്‍പ്പെടെയുള്ള ആയുധങ്ങളും സമീപത്തുനിന്ന് കണ്ടെത്തി.

പിറകിലെ ചുമര്‍ തുരന്ന് ജ്വല്ലറിയുടെ മുകള്‍ഭാഗത്തെത്തി, അവിടെയുള്ള മരംകൊണ്ടുള്ള സീലിങ് തകര്‍ത്ത് ജ്വല്ലറിക്ക് അകത്തെത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഞായറാഴ്ച ജ്വല്ലറിക്ക് അവധിയാണ്. ചുമര്‍ തുരന്നുവെച്ചശേഷം അടുത്തദിവസം അകത്തുകടന്ന് കവര്‍ച്ച നടത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്ന് പോലീസ് കരുതുന്നു.

അടുത്ത കെട്ടിടത്തിന്റെ മതിലുമായി ചേര്‍ന്നുനില്ക്കുന്ന ഭാഗം തുരന്നാല്‍ ശ്രദ്ധയില്‍പ്പെടില്ലെന്നായിരുന്നു കവര്‍ച്ചക്കാര്‍ കരുതിയത്. എന്നാല്‍ പരിസരം വൃത്തിയാക്കാനെത്തിയ സമീപത്തെ വ്യാപാരിയാണ് ചുമര്‍ തുരന്നതു കണ്ടത്. ഇത് എയര്‍കണ്ടീഷണര്‍ ഘടിപ്പിക്കാനായി ഉണ്ടാക്കിയ ദ്വാരമായിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയതിനെത്തുടര്‍ന്ന് ജ്വല്ലറിയുടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടമയും ജീവനക്കാരും വന്നു നോക്കിയപ്പോഴാണ് കവര്‍ച്ചയ്ക്കായി ചുമര്‍ തുരന്നതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.