Latest News

നേരത്തിലൂടെ നല്ല നേരം തെളിഞ്ഞ നസ്രിയ നസീം പുതിയ വിവാദത്തില്‍

മലയാള സിനിമയായ നേരത്തിലൂടെ നല്ല നേരം തെളിഞ്ഞ നസ്രിയ നസീം പുതിയ വിവാദത്തില്‍ . സിനിമയിലെ അഭിനയത്തെ കുറിച്ച് ഏറെ വീരവാദങ്ങള്‍ നടത്തിയാണ് നസ്രിയ തമിഴിലേയ്ക്കും തെലുങ്കിലേയക്കും ചേക്കേറിയത്. എന്നാല്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പഴയ പല്ലവി തന്നെയാണ് നസ്രിയയും ആവര്‍ത്തിക്കുന്നതെന്നാണ് സിനിമാ ലോകത്തെ പുതിയ സംസാരം.

വസ്ത്രങ്ങളില്‍ മാന്യത വേണമെന്ന് നിര്‍ബന്ധമാണെന്നാണ് നസ്രിയ അഭിമുഖങ്ങളിലെല്ലാം വ്യക്തമാക്കിയിരുന്നത്. വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നാല്‍ അഭിനയം തന്നെ നിര്‍ത്തും എന്ന് വരെ പറഞ്ഞ നസ്രിയ ഇപ്പോള്‍ പറഞ്ഞതെല്ലാം മറന്ന അവസ്ഥയിലാണ്. തമിഴില്‍ ധനുഷിന്റെ നായികയായി എത്തിയ സിനിമയിലെ വേഷമാണ് നസ്രിയയുടെ വിവാദത്തിന് കാരണമായിരിക്കുന്നത്.

നെയ്യാണ്ടി എന്ന സിനിമയുടെ ചിത്രീകരണ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് നസ്രിയയുടെ അല്‍പ്പവസ്ത്രധാരണം പുറത്തായത്. കഴിഞ്ഞ ദിവസം തെലുങ്ക് സിനിമയിലെ ആദ്യ രാത്രി പ്രശ്നം വിവാദമായപ്പോള്‍ വിശദീകരണവുമായി താരം തന്നെ നേരിട്ട് എത്തിയിരുന്നു. ഇപ്പോള്‍ നസ്രിയയുമായി ചൂടുള്ള ചര്‍ച്ചയായി മാറിയ വസ്ത്രധാരണത്തിലും താരത്തിന്റെ വിശദീകരണമെന്താണെന്ന് കണ്ടറിയാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Nasriya, Movie

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.