തിരുവനന്തപുരം: ഉദുമയിലെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ കൊലപാതകം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിനാശകരമായ രാഷ്ട്രീയനയത്തിന്റെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
നിഷ്ഠുരമായ കൊലപാതകത്തില്‍ എല്ലാ ജനവിഭാഗങ്ങളും പ്രതിഷേധമുയര്‍ത്തണം. തിരുവോണനാളിലെ അക്രമത്തിന് കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയാണ് തെരഞ്ഞെടുത്തത്. ബാലകൃഷ്ണനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയിലൂടെയാണ്.
മരണവീട്ടില്‍നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങുമ്പോള്‍ ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. ഒരു തുള്ളി ചോരപോലും പുറത്തുവരാതെ ഒറ്റക്കുത്തിനാണ് ഹൃദയവും ശ്വാസകോശവും തകര്‍ത്ത് ജീവന്‍കവര്‍ന്നത്.
മുഖ്യമന്ത്രിക്കെതിരായ ജനകീയപ്രക്ഷോഭത്തെ പൈശാചികമായ കൊലപാതകങ്ങളിലൂടെ തടഞ്ഞുനിര്‍ത്താമെന്നാണ് കരുതുന്നത്. ഭരണത്തിന്റെ തണലില്‍ നടന്ന കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment