കോഴിക്കോട്: റിയര്‍വ്യൂ മിററില്ലാതെ റോഡുകളിലൂടെ പായുന്ന ഇരുചക്ര വാഹനങ്ങളെ പിടികൂടാന്‍ പോലീസ് നടപടികള്‍ ശക്തമാക്കുന്നു. ദേശീയപാതയിലടക്കം നടക്കുന്ന ഇരുചക്രവാഹനാപകടങ്ങള്‍ക്ക് കാരണം പലപ്പോഴും റിയര്‍വ്യൂ മിററുകള്‍ ഇല്ലാത്തതാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് നടപടികളാരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ദേശീയപാതയിലൂടെ റിയര്‍വ്യു മിററുകളില്ലാതെ സഞ്ചരിച്ചിരുന്ന പത്തോളം ഇരുചക്രവാഹനയാത്രക്കാരെ പിടികൂടുകയും ഇവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. സീസി കൂടിയ വാഹനങ്ങളുടെ മിററുകള്‍ ഇളക്കി മാറ്റിയശേഷം സഞ്ചരിക്കുന്ന യാത്രക്കാരിലേറെയും യുവാക്കളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത്തരം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പിന്നില്‍ നിന്നും വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് തിരിഞ്ഞുനോക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് നിരത്തുകളിലുണ്ടാകുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആര്‍ടിഒയ്ക്ക് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരക്കാരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment