തൃശൂര്‍: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയുമാണ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി വാര്‍ ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണിത്. മുസ്ലിംലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന പിണറായി വിജയന്‍െറയും വി.എസ്. അച്യുതാനന്ദന്‍െറയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി.
തങ്ങളുടെ മൗലികാവകാശം ഹനിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തില്‍ കേരളത്തിലെ മതസംഘടനകള്‍ വിളിച്ചുചേര്‍ത്ത യോഗമാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. ഈ യോഗം വിളിച്ചുചേര്‍ത്തത് സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാരാണ്. പങ്കെടുത്തത് മുസ്ലിം സമുദായത്തിലെ വിവിധ മതസംഘടനകളും. എന്നാല്‍, ഇതിന് പിറകില്‍ ലീഗാണെന്ന് വരുത്തിത്തീര്‍ക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ രൂപവത്കരിക്കാന്‍ പോകുന്ന പരസ്പരസഹായസമിതിയുടെ ഭാഗമാണിത്.
വിവാഹപ്രായത്തിന്‍െറ പേരില്‍ ലീഗ് താലിബാനിസം നടപ്പാക്കുന്നുവെന്ന് ആദ്യം പ്രസ്താവിച്ചത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനാണ്. ഇതിനെ പിന്തുണച്ചുകൊണ്ടാണ് അച്യുതാനന്ദനും പിണറായിയും മുസ്ലിംലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നത്.
അറബിക്കല്യാണം, മൈസൂര്‍ കല്യാണം, ശൈശവ വിവാഹം തുടങ്ങിയ വയെ പ്രോത്സാഹിപ്പിക്കരുത്. തടയണമെ ന്നാണ് മുസ്ലിംലീഗിന്‍െറയും യൂത്ത് ലീഗിന്‍െറയും നിലപാട്.
വിവാഹപ്രായത്തെച്ചൊല്ലി ഏക സിവില്‍കോഡ് വാദം ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പിയും സി.പി.എമ്മും ഒരേ പോലെ ആഗ്രഹിക്കുന്നതാണ്.
വിവാഹപ്രായത്തെച്ചൊല്ലി ഏക സിവില്‍കോഡ് വാദം ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പിയും സി.പി.എമ്മും ഒരേ പോലെ ആഗ്രഹിക്കുന്നതാണ്.
വിവാഹപ്രായം 16 വയസ്സാക്കണമെന്ന് പറയുന്നത് വിവരക്കേടാണ്. വിവാഹപ്രായം 18 വയസ്സിന് താഴെയാക്കല്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അതേസമയം മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായത്തെക്കുറിച്ച് പണ്ഡിതര്‍ക്ക് അഭിപ്രായം പറയാമെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment