കൊല്ലം: വീട്ടിലെ അലമാരയില്‍ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ കൈതക്കാട് ആണ് സംഭവം.
കുഞ്ഞിന്റെ അമ്മ ഷൈമയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഷൈമയ്ക്ക് അവിഹിതബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞാണിതെന്നാണ് വിവരം. പ്രസവത്തിനു ശേഷം വയറുവേദനയെന്ന് പറഞ്ഞ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ക്ക് സംശയം തോന്നി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പ്രസവവിവരം പുറത്തായത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവ സമയത്ത് മരിച്ചതാണോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മരിച്ച കുഞ്ഞിന് മൂന്ന് കിലോ തൂക്കമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment