Latest News

ബസ്സപകടത്തില്‍ പരിക്കേറ്റ ഗോപകുമാറിന്റെ ദുരിതം തീരുന്നില്ല

ബദിയഡുക്ക: ആറുവര്‍ഷംമുമ്പ് നടന്ന ബസ്സപകടത്തില്‍ പരിക്കേറ്റ ഇരുപത്തെട്ടുകാരന്‍ ദുരിതത്തില്‍. പള്ളത്തടുക്ക പ്ലാവിന്റടി കുഞ്ഞികൃഷ്ണന്റെയും കമലയുടെയും മകന്‍ ഗോപകുമാറിനാണ് ഈ ദുരവസ്ഥ.

ബോവിക്കാനം റൂട്ടില്‍ ഓടുന്ന ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ കാലിനൊപ്പം ചതഞ്ഞത് ഗോപകുമാറിന്റെ ജീവിതംകൂടിയായിരുന്നു. കുഴിയിലേക്കു മറിഞ്ഞ ബസ്സിനുള്ളില്‍ കാല്‍ പെടുകയായിരുന്നു. മുറിവുകള്‍ ഉണങ്ങാതായപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടതുകാല്‍ മുറിച്ചുനീക്കി.

ഒറ്റക്കാലില്‍ നടക്കാന്‍ കഴിയുമെന്നായിരുന്നു അപ്പോള്‍ ഗോപകുമാറിന്റെ പ്രതീക്ഷ. ചികിത്സയ്ക്കുവേണ്ടി ഇറച്ചിക്കഷണം മുറിച്ചെടുത്തത് വലത്തേക്കാലില്‍നിന്നായിരുന്നു. ആ കാലിന്റെ ബലം കുറഞ്ഞതിനൊപ്പം മുറിവുകള്‍ ഉണങ്ങാതെയുമായി. രക്തം ഇടയ്ക്കിടെ പൊടിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. രണ്ടുദിവസം കൂടുമ്പോള്‍ കാലിന് മരുന്നുവെച്ച് കെട്ടണം. ആഴ്ചയില്‍ അറുന്നൂറ് രൂപയുടെ മരുന്ന്‌വേണം. കൂലിപ്പണിക്കാരനായ കുഞ്ഞികൃഷ്ണന് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്. കഴിഞ്ഞവര്‍ഷം നാട്ടിലെ അമ്പലക്കമ്മിറ്റിയും മറ്റും നല്‍കിയ പെട്ടിക്കടയില്‍ സമയം ചെലവഴിക്കുകയാണ് അവിവാഹിതനായ ഗോപകുമാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Badiyadukka, Bus Accident, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.