കാസര്‍കോട് : ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് പള്ളം സ്വദേശിയും എറണാകുളത്ത് ബേക്കറി കടയുടമയുമായ അഹ്മദ് ജാബിര്‍ എന്ന പള്ളം ജാബിറിനെ (20)യാണ് കാസര്‍കോട് ഡി വൈ എസ് പി മോഹനചന്ദ്രന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
2012 ഫെബ്രുവരി 11 ന് ആണ് ചൂരി മീപ്പുഗിരിയിലെ ആരാധനാലയം അശുദ്ധമാക്കി ബോധപൂര്‍വ്വം വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം പ്രതികള്‍ നടത്തിയത്. കേസില്‍ നാല് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്ക് എറണാകുളം പെരുമ്പാവൂരില്‍ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് അഹ്മദ് ജാബിര്‍ അറസ്റ്റിലായത്.
അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും സഹായം നല്‍കിയവരേയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് പോലീസ് നടത്തിവരുന്നത്. സാബിത്ത് വധവുമായി ബന്ധപ്പെട്ട് കൊന്നക്കാട്ട് പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ യുവാവിനേയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധിപേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ശക്തമായ അന്വേഷണമാണ് ഇത്തരം വര്‍ഗീയ സംഘര്‍ഷക്കേസുകളില്‍ ഇപ്പോള്‍ പോലീസ് നടത്തിവരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment