മലപ്പുറം: മലപ്പുറം ജില്ലയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ വാഹനാപകടത്തില്‍ 223 ജീവനുകളാണ് പൊലിഞ്ഞത്. പകുതിയിലധികം ആളുകളും മരണപ്പെട്ടത് ഇരു ചക്രവാഹന അപകടത്തിലാണ്. 2374 വാഹനാപകടങ്ങളാണ് ഈ വര്‍ഷം മാത്രം ജില്ലയില്‍ നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ താനൂര്‍ അപകടത്തിന്റെ നടുക്കം വിട്ടു മാറും മുമ്പാണ് പെരിന്തല്‍മണ്ണയില്‍ 13 പേരുടെ ജീവന്‍ നഷ്ടമായത്. ജനുവരി മാസത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ 30 പേര്‍ മരിച്ചു. ഫെബ്രുവരിയില്‍ 23 പേര്‍ക്കും മാര്‍ച്ചില്‍ 38 ആളുകള്‍ക്കും ജീവന്‍ നഷ്ടമായി. ഏപ്രിലില്‍ 23 മെയ് 36, ജൂണില്‍ 21, ജൂലൈയില്‍ 28 എന്നിങ്ങനെയാണ് റോഡപകടത്തില്‍ മരിച്ചവരുടെ കണക്കുകള്‍.
കഴിഞ്ഞ ഒരാഴ്ചക്കിടെ ബസ്സപകടങ്ങളില്‍ മാത്രം മരിച്ചത് 22 പേരാണ്. വിവിധ അപകടങ്ങളിലായി 2380 പേര്‍ക്ക് പരുക്കേറ്റു. 2001 മാര്ച്ച് 11 ന് പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ 41 പേര്‍ വെന്തു മരിച്ചതാണ് ജില്ലയില്‍ ഉണ്ടായ ഏറ്റവും വലിയ വാഹനാപകടം. അശ്രദ്ധയും, അമിത വേഗതയും, മത്സര ഓട്ടവുമാണ് മിക്ക അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Accident

No comments:
Post a Comment