തിരുവനന്തപുരം: നഗരത്തിൽ വ്യത്യസ്ത അപകടങ്ങളിലായി ബൈക്കുകളിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർ മരിച്ചു. പട്ടം ശ്രീചിത്രാ നഗർഹൗസ് നന്പർ 274ൽ സന്തോഷ് (44), അട്ടക്കുളങ്ങരയിൽ ഒരാഴ്ച മുന്പ് താമസത്തിനെത്തിയ ഊട്ടി സ്വദേശി മുഹമ്മദ് ഹനീഫ (51) എന്നിവരാണ് മരിച്ചത്.
പട്ടം എൽ.ഐ.സി ഓഫീസിന് സമീപം രാത്രി പത്തുമണിയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് 11 മണിയോടെ മരിച്ചു. അട്ടക്കുളങ്ങര പള്ളിയിൽ നിസ്കാരത്തിന് പോകുംവഴിയാണ് മുഹമ്മദ് ഫനീഫിനെ ബൈക്കിടിച്ചിട്ടത്. ആര്യശാലയിൽ നിന്ന് അട്ടക്കുളങ്ങരയിലേക്ക് വരികയായിരുന്ന ബൈക്കാണ് ഇടിച്ചത്.
കൂലിപ്പണിക്കാരനായ ഇയാൾ ഊട്ടിയിലുള്ള വസ്തുക്കൾ വിറ്റശേഷം ഒരാഴ്ചമുന്പാണ് തിരുവനന്തപുരത്തുള്ള ബന്ധുക്കളുടെ സഹായത്തോടെ അട്ടക്കുളങ്ങരയിൽ ഒറ്റിക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. ബൈക്കിടിച്ച് തെറിച്ചുവീണ ഇദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളജിലും തുടർന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷഹനാസ്, മക്കൾ: സുലേഖ, ഹലീമ. കബറടക്കം ശനിയാഴ്ച വൈകിട്ട് മണക്കാട് വലിയപള്ളിയിൽ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Bike, Santhosh, Haneefa
No comments:
Post a Comment