കാലിഫോര്‍ണിയ: കുട്ടികളെ മാറിനില്‍ക്കൂ ഇനി ഞങ്ങള്‍ കളിക്കട്ടെ എന്ന് മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പറയുന്ന കാലം വരാന്‍ പോകുന്നു. അതെ കംപ്യൂട്ടര്‍ ഉപയോഗിച്ച് കുട്ടികള്‍ ഗെയിം കളിക്കുന്നത് ഇപ്പോള്‍ പതിവാണ്.
എന്നാല്‍ പ്രായമായവര്‍ക്കും ഇത്തരം ഗെയിമുകള്‍ ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍ . പ്രായമായവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഓര്‍മ്മകുറവ്. എന്നാല്‍ ഓര്‍മ്മകളെ ഉണര്‍ത്താന്‍ വീഡിയോ ഗെയിമുകള്ക്കാവുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ന്യൂറോളജിസ്റ്റുകള്‍.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റായ ആദം ഗാസലിയുടെ നേത്യത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ന്യൂറോറേസര് എന്ന് പേരിട്ടിരിക്കുന്ന ഈ കമ്പ്യൂട്ടര്‍ ഗെയിം തുടര്‍ച്ചയായി കളിക്കുന്ന പ്രായമായവരില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതുപോലെ പ്രായമായവര്‍ക്കും അനായാസമായി ഉപയോഗിക്കാമെന്നതിനൊപ്പം പ്രായമായവരുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും വീഡിയോ ഗെയിം സഹായിക്കുന്നു.
60നും 85 വയസ്സിനും ഇടയില്‍ പ്രായമായവര്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം ഈ വീഡിയോ ഗെയിം കളിച്ചപ്പോള്‍ അവരുടെ ഓര്‍മ്മശക്തി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. വീഡിയോ ഗെയിം പ്രായമായവരുടെ തലച്ചോറിലെ നാഡികളെ ഉണര്‍ത്തുകയും അതുവഴി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Computer game, Kaliforniya
No comments:
Post a Comment