Latest News

ആലപ്പുഴയില്‍ വിവാഹ സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടു; 17 പേര്‍ക്കു പരിക്ക്‌

ആലപ്പുഴ: ദേശീയ പാതയില്‍ വളവനാട് ആശുപത്രി ജംഗ്ഷന് സമീപം വിവാഹസംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ മരത്തിലിടിച്ച് മറിഞ്ഞ് കുട്ടികളടക്കം 17 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 7.15 ന് ആയിരുന്നു അപകടം.

കാവാലത്തു നിന്നും തൃശൂരിലേക്ക് കല്യാണത്തിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചതിനെത്തുടര്‍ന്ന് മറിഞ്ഞ വാഹനത്തിന്റെ ചില്ലുകളും ഡോറും തകര്‍ത്താണ് ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവരെ അപകടസമയത്ത് ദേശീയപാത വഴിയെത്തിയ ആംബുലന്‍സിലും മറ്റും വാഹനങ്ങളിലും കയറ്റി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴയിലെ ആശുപത്രിയിലേക്കും മാറ്റി. റോഡില്‍ നിന്നു തെന്നിമാറിയ വാഹനം റോഡരുകിലെ ആഴമേറിയ കുളത്തിലേക്ക് മറിയാതെ മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മണ്ണഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Alapuzha, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.