തിരുവനന്തപുരം: സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചക്ക് ഒരു മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരണസമയത്ത് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയിലെത്തി.
1957 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് വെളിയം ഭാര്‍ഗവന്‍. ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവനേതാവായിരുന്ന അദ്ദേഹം നിയമസഭയിലെത്തിയത്. തുടര്‍ന്ന് 1960 -ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു ജയിച്ചുവെങ്കിലും നിയമസഭ ചേരാതിരുന്നതിനാല്‍ എംഎല്‍എയായില്ല. എന്നും അധികാര രാഷ്ട്രീയത്തോട് അകന്നു നിന്ന വെളിയം പിന്നീട് ഒരു തവണ പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായില്ല.
പാര്‍ട്ടി വിഭജനത്തെ തുടര്‍ന്ന് സിപിഐക്കൊപ്പം ഉറച്ചു നിന്ന അണികളുടെ 'ആശാന്‍' പാര്‍ട്ടിയുടെ സംസ്ഥാന നേതാവായി നാലു പതിറ്റാണ്ടിലേറെ തുടര്‍ന്നു. 1998 -ല്‍ കണ്ണൂര്‍ സമ്മേളനത്തില്‍ പി.കെ.വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി സിപിഐ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം പാലക്കാട്, കോട്ടയം, തൃശൂര്‍ സമ്മേളനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു. തൃശൂര്‍ സമ്മേളനത്തില്‍ പദവി ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തുടരുകയായിരുന്നു. 2010 -ല്‍ സി.കെ.ചന്ദ്രപ്പനു വേണ്ടി പദവി ഒഴിഞ്ഞ അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPI, Veliyam Bhargavan, Obituary, Hospital
No comments:
Post a Comment