ആറ്റിങ്ങല്‍: ജയില്‍ ചാടിയ മോഷണക്കേസ് പ്രതി സുഗുണനെ (32) ജയില്‍ അധികൃതര്‍ തന്നെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്നാണ് പ്രതി രക്ഷപെട്ടത്. തടവ് ചാടിയ ഇയാള്‍ അവനവഞ്ചേരി പരുത്തി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കവരാനും ശ്രമം നടത്തിയിരുന്നു.
ജയില്‍ സൂപ്രണ്ട് സുരേഷ്, അസിസ്റ്റന്റ് ജയിലര്‍ കെ. സുദര്‍ശനന്‍, സര്‍ജിത്ത്, സെല്‍ വാര്‍ഡന്‍മാരായ ഫസലുദ്ദീന്‍, പ്രദീഷ്, വാര്‍ഡന്‍മാരായ രാജേഷ്, ബിജു, പ്രശാന്ത്, ജുനൈദ്, രമേശ്, റഹീം, ഹാഷിം തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കുവേണ്ടി പോലീസും വ്യപകമായ തെരച്ചില്‍ നടത്തിയിരുന്നു.
പോലീസ് സ്‌റ്റേഷനും ജയിലും ഒരു കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും പ്രതി ചാടി പോയത് ഏറെ വിവാദമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Atingal, Jayil, Police, Arrested
No comments:
Post a Comment