Latest News

വിദ്യാര്‍ത്ഥിയെ ബ്രഹ്മചാരി വശീകരിച്ചത് ഫോട്ടോകള്‍ കാട്ടിയെന്ന് പോലീസ്‌

കണ്ണൂര്‍: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഫോട്ടോകള്‍ കാട്ടി ആകര്‍ഷിച്ച് വശീകരിച്ചാണ് പയ്യാമ്പലത്തെ ബ്രഹ്മചാരി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പയ്യാമ്പലത്തെ ആശ്രമ
ത്തില്‍ താമസക്കാരനായി എത്തിയ ബ്രഹ്മചാരി തമിഴ്‌നാട് കടലൂരിലെ ചന്ദ്രമോഹന്‍ എന്ന ചന്ദ്രമുഖ ഗോകുല്‍ദാസി(22)നെ പോലീസ് അറസ്റ്റ് ചെയ്തത്.

ആശ്രമത്തിനടുത്ത് താമസിക്കുന്ന ഒന്‍പത് വയസ്സുകാരനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ബ്രഹ്മചാരി പീഡിപ്പിച്ചത്. രാത്രി വീട്ടില്‍ വന്ന കുട്ടി മൗനമായിരിക്കുകയും ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങാന്‍ പോവുകയും ചെയ്തു. പാതിര സമയത്ത് കുട്ടി ഉറക്കം ഞെട്ടി വെപ്രാളം കാട്ടിയപ്പോഴാണ് അമ്മ കാര്യം തിരക്കിയത്. ആശ്രമത്തിലെ സന്യാസി തന്നെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി നിരവധി ഫോട്ടോകള്‍ കാണിക്കുകയും അതില്‍ ഒരു കുതിരയുടെ ചിത്രം തന്നശേഷം കുട്ടിയെ പിടിച്ച് കിടക്കയില്‍ കിടത്തി ലൈംഗിക ചേഷ്ടകള്‍ കാണിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. 

ബ്രഹ്മചാരി പലയിടങ്ങളിലും ടൂറുപോയ ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചതത്രെ. ചന്ദ്രമോഹന്‍ ചിറക്കലിലും കണ്ണാടിപ്പറമ്പ് സ്‌കൂളിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്്. പശ്ചിമ ബംഗാളില്‍ പോയാണ് സന്യാസവും സംസ്‌കൃതവും ഇയാള്‍ പഠിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിന് ചന്ദ്രമോഹന്‍ ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ പോയിരുന്നു. നാല് ദിവസം മുമ്പാണ് കണ്ണൂരില്‍ എത്തിയത്. 

പ്രതിയെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ കൃഷ്ണകുമാര്‍ മുമ്പാകെ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ ് ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ആശ്രമവുമായി ബന്ധമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബ്രഹ്മചാരിയെന്ന പരിചയപ്പെടുത്തിയ ഇയാള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ചെയ്തതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നേരത്തെ സ്വവര്‍ഗ രതിയുമായും മറ്റും ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kannur, Rape, Police, Arrested

1 comment:

  1. നല്ല ബ്രഹ്മചാരി ബ്രഹ്മം എന്തെന്ന് അറിയാത്തവനാണ് ബ്രഹ്മാചാരി ആഗുന്നത് ഇതിനൊക്കെ നല്ല ശിക്ഷ തന്നെ കിട്ടണം

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.