കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ കടത്തു കേസിലെ പ്രതി ഫയാസിന് സീരിയൽ-സിനിമ നടി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് വേണ്ടവണ്ണം അന്വേഷിക്കാത്ത പൊലീസിന്റെ നടപടി വിവാദമാകുന്നു. സ്വര്‍ണ്ണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റു ചെയ്ത താമരശേരി സ്വദേശി റഹീമാണ് ഫയസിനെതിരെ മൊഴി നൽകിയത്.
2011 നവംബര്‍ 26നാണ് വയനാട് സ്വദേശിയായ പ്രിയങ്ക നായരെ (21) കോഴിക്കോട് അശോകപുരത്തുള്ള ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം ചെയ്ത് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.
എന്നാൽ പ്രിയങ്കയെ തനിക്കു പരിചയപ്പെടുത്തിയത് ഫയാസ് ആണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുന്പ് പ്രിയങ്ക വിളിച്ചത് ഫയാസിനെയാണെന്നും റഹീം പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫൈസിനെ ചോദ്യം ചെയ്താല്‍ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

അതിനിടെ ദിലീപുമായി ഫയാസിന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഫയാസ് തന്റെ കാറിൽ ദിലീപിനൊപ്പം ഇരിക്കുന്ന ചിത്രം അയാളുടെ ഫേസ്ബുക്കിൽ കാണാൻ കഴിയും. ദിലീപ് അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ശൃംഗാരവേലൻ എന്ന ചിത്രത്തിലും ഫയാസ് മുഖം കാണിച്ചു. ഫയാസിന്റെ ബി.എം.ഡബ്ള്യൂ കാറാണ് ആ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, Fayas, Gold, Case
No comments:
Post a Comment