ആറ്റിങ്ങൽ: പ്ളസ് ടു വിന് പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പകൽ മുഴുവൻ കാറിൽ കറങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. യുവാവിനെ മോചിപ്പിക്കാൻ സ്റ്റേഷനിലെത്തി അക്രമം കാട്ടിയ യുവ നേതാവും പിന്നീട് കസ്റ്റഡിയിലായി. രണ്ടുപേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ പഠിക്കുന്ന സിബിലാലാണ് തോട്ടയ്ക്കാടുള്ള ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. പകൽ മുഴുവൻ രണ്ടുപേരും കാറിൽ കറങ്ങുന്നത് പ്രദേശത്തെ ചിലർ കണ്ടിരുന്നു. സംശയം തോന്നിയ ഇവർ വൈകിട്ടായപ്പോൾ ആലംകോട് വച്ച് ഇവരെ പിടികൂടി. തുടർന്ന് പൊലീസിനെ വരുത്തി കൈമാറുകയായിരുന്നു.
ഇതിനിടെ എ.ഐ.വൈ.എഫ് നേതാവായ ആറ്റിങ്ങൽ സ്വദേശി വിനീത് തമ്പി പൊലീസ് സ്റ്റേഷനിലെത്തി സിബിലാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ഇയാൾ പൊലീസ് ജീപ്പ് തകർത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഏതായാലും ഒടുവിൽ നേതാവും പൊലീസ് നടപടി തടസപ്പെടുത്തിയതിന് അറസ്റ്റിലാവുകയായിരുന്നു. പെൺകുട്ടിയെ രക്ഷകർത്താക്കളെ വരുത്തി അവർക്കൊപ്പം വിട്ടയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Atingal, Police, Arrested
No comments:
Post a Comment