നെടുമ്പാശേരി: പർദ്ദയിലൊളിപ്പിച്ച് 20 കിലോ സ്വർണ്ണം കടത്തിയ രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കോട്ടപ്പളളി സ്വദേശിനി ആസിഫ (25) തൃശൂർ എടക്കഴിയൂർ സ്വദേശിനി ആരിഫ (26) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെയുളള എമിറേറ്റ്സിന്റെ വിമാനത്തിൽ ദുബായിൽ നിന്നുമാണ് ഇവർ സ്വർണ്ണം കടത്തി കൊണ്ടുവന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nedumbassery, Airport, Arrested
ഓരോ കിലോ വീതമുളള പത്ത് സ്വർണ്ണക്കട്ടികൾ വീതമാണ് ഇരുവരും പർദ്ദയ്ക്കുളളിൽ ജാക്കറ്റ് ധരിച്ച് ഇതിൽ വിദഗ്ധമായി ഒളിപ്പിച്ചത്. ഇവർക്കൊപ്പം ആസിഫയുടെ കുട്ടിയും ഭർത്താവുമുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. ഇവരുടെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ നിരവധി യാത്രകൾ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു തന്നെ ഇവർ ഇതിനു മുമ്പും കളളക്കടത്ത് നടത്തിയതായി സംശയിക്കുന്നുണ്ട്.
യുവതികൾ ഇരുവരേയും അറസ്റ്റ് ചെയ്യുമെന്ന് കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണർ എസ്.എ.എസ് നവാസ് അറിയിച്ചു.സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചതിനെ തുടർന്ന് സ്വർണ്ണക്കളളക്കടത്ത് വർധിക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്നും മലേഷ്യയിൽ നിന്നുമെത്തുന്ന സ്ത്രീകളുൾപ്പെടെ യാത്രക്കാരെ കർശന നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു.

അഞ്ച് ലക്ഷത്തിലേറെ രൂപയുടെ കളളക്കടത്ത് നടത്തുന്നവരെ പിടികൂടിയാൽ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ഇരുവരേയും വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
No comments:
Post a Comment