തിരുവനന്തപുരം: കൈക്കുഞ്ഞുമായി റോഡ് മുറിച്ചു കടക്കവേ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് സ്ത്രീ മരിച്ചു. ബാലരാമപുരം വഴിമുക്ക് പനച്ചിക്കോട് ചാനല്‍ക്കര പുത്തന്‍ വീട്ടില്‍ ശാരദ (61) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്നര വയസ്സോളം പ്രായമുള്ള കുഞ്ഞ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമ്പാനൂര്‍ ശ്രീകുമാര്‍ തിയേറ്ററിന് സമീപത്തായിരുന്നു അപകടം.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശാരദയുടെ സഹോദരിയുടെ മകള്‍ സുനിയുടെ കുഞ്ഞ് ആഷിക്കിനെ സുനിയെ കാണിക്കുന്നതിനായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ആഷിക്കിനെയുമെടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ തമ്പാനൂരിലേക്ക് പോവുകയായിരുന്ന ബസ് ശാരദയെ ഇടിച്ചു. ബസ്സിന്റെ പിന്‍ചക്രം കയറി ശാരദ തത്ക്ഷണം മരിക്കുകയായിരുന്നു. ഇടിയിടെ ആഘാതത്തില്‍ തെറിച്ചുവീണ കുഞ്ഞിനെ ഉടന്‍ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എസ്.എ.ടി ആശുപത്രിയിലേക്കും കൊണ്ടുപോയി. ട്രാഫിക് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Accident, Case
No comments:
Post a Comment