ആലക്കോട്: ഭിക്ഷാടനത്തിനായി പിഞ്ചു കുഞ്ഞിനെ മാരകമായി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ ഹുന്‍സൂര്‍ വസാലി സ്വദേശിയും ആലക്കോട് പഞ്ചായത്ത്
ബസ്സ്റ്റാന്റില്‍ ദിവസങ്ങളായി താമസിച്ചു വരികയുമായിരുന്ന രാധ (40)യെയാണ് ആലക്കോട് എസ്.ഐ: പവിത്രന്‍ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
ബസ്സ്റ്റാന്റില്‍ ദിവസങ്ങളായി താമസിച്ചു വരികയുമായിരുന്ന രാധ (40)യെയാണ് ആലക്കോട് എസ്.ഐ: പവിത്രന്‍ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
അഞ്ച് വയസുകാരനായ മകന്‍ സുരേഷിനെ കത്തി ചൂടാക്കി മുഖത്തും ദേഹമാസകലവും പൊള്ളലേല്‍പ്പിച്ചതിന് ബാല പീഡനം ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരം പോലീസ് സ്വമേധയാകേസെടുത്തിരുന്നു. ഭിക്ഷയെടുത്ത പണം നല്‍കാത്ത വിരോധത്തിന്മാതാവ് പൊള്ളിച്ച നിലയില്‍ തിങ്കളാഴ്ച രാവിലെയാണ് ബസ്സ്റ്റാന്റില്‍ സുരേഷിനെ നാട്ടുകാര്‍ കണ്ടെ ത്തിയിരുന്നത്. പോലീസ് സ്ഥലത്തെത്തി നാടോടി സംഘത്തെ കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിന്
ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.
ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഹുന്‍സൂറിലെ സര്‍ക്കസ് കലാകാരനായ ശങ്കറിന്റെ ഭാര്യയാണ് രാധ. ശങ്കര്‍ നാട്ടിലാണ്. ബന്ധുക്കള്‍ക്കൊപ്പം ആലക്കോട്തമ്പടിച്ച് മീന്‍ വലകള്‍ വില്‍ക്കുകയും മറ്റും ചെയ്യുന്ന നാടോടി സംഘാംഗമാണ് രാധ. പോലീസ്
കസ്റ്റഡിയിലെടുത്ത രാധക്കൊപ്പം സുരേഷ് ഒഴികെയുളള മറ്റ് കുട്ടികളുമുണ്ടായിരുന്നു. ചൈല്‍ഡ് ലൈന്‍
കമ്മിറ്റി അംഗം അജയന്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയില്‍ നിന്ന്
മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് സുരേഷിനെ സ്റ്റേഷനില്‍ നിന്ന് ഏറ്റുവാങ്ങി തലശേരിയിലേക്ക് കൊണ്ടുപോയി. പ്ലാസ്റ്റിക് സാധനങ്ങള്‍ ചൂടാക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നുവെന്നാണ് രാധ പോലീസിനോട് പറഞ്ഞത്. പിഞ്ചു കുട്ടികളുമായി ഇവരെ കസ്റ്റഡിയിലെടുക്കേണ്ടി വന്നത് പോലീസിനും തലവേദനയായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Police, Arrested
No comments:
Post a Comment