കണ്ണൂര്‍: നിരവധി കവര്‍ച്ചകള്‍ നടത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ പള്ളിക്കുന്നിലെ 15 കാരനും പയ്യാമ്പ
ലത്തെ 16 കാരനുമാണ് പിടിയിലായത്.
ലത്തെ 16 കാരനുമാണ് പിടിയിലായത്.
ഇവരുടെ കൈയില്‍ നിന്ന് 12 ഓളം മൊബൈല്‍ ഫോണുകളും കുറച്ചു പണവും കണ്ടെടുത്തു. ഞായറാഴ്ച ചാലാട് പാമ്പന്‍കുന്നിലെ കെ.പി. ഷാലിബയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നിരുന്നു. അവര്‍ വീട് പൂട്ടി പുറത്തുപോയ സമയമായിരുന്നു അകത്ത് കയറി 5,000 രൂപയും മൊബൈല്‍ ഫോണും ഐപാഡും ഉള്‍പ്പെടെ കവര്‍ന്നത്. ഈ കേസിന്റെ അന്വേഷണമാണ് കുട്ടി മോഷ്ടാക്കളെ കുടുക്കിയത്.
15 ഓളം വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തിയതായി സൂചനയുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്താണ് കവര്‍ച്ചകളിലേറെയും. മലയാളി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുക്കാറുമുണ്ട്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, police, Arrested
No comments:
Post a Comment