Latest News

ആലക്കോട് സി.ഐയുമായി വാക്കേറ്റവും പോര്‍വിളിയും; മുസ്ലിംലീഗ് നേതാവിനെതിരെ കേസ്‌

ആലക്കോട്: പരപ്പയിലെ എ.പി വിഭാഗം നേതാവ് ഷറഫുദീനെ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതിനെ ചൊല്ലി മുസ്ലിംലീഗ് നേതൃത്വം പോലീസുമായി ഇടയുന്നു.

ഞായറാഴ്ച നടുവില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സ്‌കൂളിന്റെ മുന്നില്‍ വെച്ച് ഇതേ ചൊല്ലി മുസ്‌ലിംലീഗ് നേതാവ് വി.പി. മൂസാന്‍കുട്ടിയും ആലക്കോട് സി.ഐ: എം.എ. മാത്യുവും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും പോര്‍വിളിയും അരങ്ങേറി. ഷറഫുദീന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതും ഇതില്‍ മൂന്ന് പേരെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി രോഗിയായ പിതാവിന്റെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തതുമാണ് മുസ്‌ലിംലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

നടുവിലെ ലീഗ് നേതാവ് കെ.പി. നസീറിനെ ആക്രമിച്ച കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ നടുവില്‍ സ്‌കൂളിന് മുന്നില്‍ വെച്ച് സി. ഐയും മൂസാന്‍കുട്ടിയും തമ്മില്‍ നേരില്‍ക്കണ്ടത്. പോലീസ് നടപടിയെക്കുറിച്ച് മൂസാന്‍കുട്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് പിന്നീട് ഇരുവരും തമ്മിലുള്ള വാക്കേറ്റവും പോര്‍വിളിയുമായി മാറുകയായിരുന്നു. 

നിരവധിയാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഇരുവരും തമ്മിലുള്ള പോര്‍വിളി. ഏറെ നേരത്തെ വാക്കേറ്റത്തിന് ശേഷമായിരുന്നു ഇരുവരും പിന്‍മാറിയത്. സംഭവവുമായി ബന്ധപ്പെട്ട് സി.ഐയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുജന മദ്ധ്യത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിനും മൂസാന്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, CI, League, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.