ശ്രീകണ്ഠപുരം: താമസക്കാരെ അര്‍ധരാത്രി വിളിച്ചുണര്‍ത്തി കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷം കെട്ടിട സമുച്ചയം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തി. ശ്രീകണ്ഠപുരം ബസ്സ്റ്റാന്റിന് സമീപം
പുഴക്കരയിലുള്ള പഴയ ഓടിട്ട കെട്ടിടമാണ് വാടക്കാരെ ആക്രമിച്ച് ഒഴിപ്പിച്ച ശേഷം നിലംപരിശാക്കിയത്.
ത്ങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം.
പുഴക്കരയിലുള്ള പഴയ ഓടിട്ട കെട്ടിടമാണ് വാടക്കാരെ ആക്രമിച്ച് ഒഴിപ്പിച്ച ശേഷം നിലംപരിശാക്കിയത്.
ത്ങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം.
വലിയ ഹാളും എട്ട് മുറികളുമുള്ള കെട്ടിടത്തില്‍ ആക്രി കച്ചവടക്കാരായ തിരുനെല്‍വേയിലെ കന്തസ്വാമി (60), ബാബു (38), രവി (35), മുത്തു (48), ലളിത (50), ചെല്ലമ്മ (55) തുടങ്ങിയവരാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. ഇവരെ കെട്ടിയിട്ട് നിസഹായരാക്കിയ ശേഷം കെട്ടിടം പൊളിച്ച് നീക്കിയെന്നാണ് പരാതി.
മാസം അയ്യായിരം രൂപ വീതം കെട്ടിട ഉടമകളായ കെ.വി. അഷ്‌റഫിനും സഹോദരന്‍ റഷീദിനും വാടക നല്‍കാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഈ കെട്ടിടം ഉള്‍ക്കൊള്ളുന്ന 43.75 സെന്റ് സ്ഥലം രണ്ട് പേര്‍ക്ക് വിറ്റിരുന്നുവത്രെ. രാത്രികാലങ്ങളില്‍ ചീട്ടുകളിക്കാരുടെ വിഹാരകേന്ദ്രവുമായിരുന്നു ഈ കെട്ടിടം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreekandapuram,
No comments:
Post a Comment