ഇന്ന് ലോകമലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം. മുസ്ലിം സമുദായം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ആറുനൂറായിരം പ്രശ്‌നങ്ങളില്‍ നിന്നും നാം മനപൂര്‍വം ഒളിച്ചോടിക്കൊണ്ടാണ് വിവാഹപ്രായത്തില്‍ എത്തി നില്ക്കുന്നത് എന്ന വസ്തുത മറച്ചു വെക്കുന്നത് ഔചിത്യമല്ല.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ അവരുമായി ബഹിഷ്‌കരണത്തില്‍ ഏര്‍പ്പെട്ട സാഹചര്യത്തില്‍ ഇംഗ്ലീഷ് ഭാഷ മുസ്ലിംകള്‍ പഠിക്കുന്നത് പണ്ഡിതന്മാര്‍ നിഷിദ്ധമാക്കിയ ചരിത്ര പശ്ചാത്തലത്തെ പില്‍ക്കാലത്ത് ചരിത്രകാരന്മാര്‍ മുസ്ലിംകള്‍ വിദ്യാഭ്യാസ നിഷേധികലാനെന്നു വരെ തുറന്നെഴുതുവാന്‍ ഒരു മടിയും കാണിച്ചില്ല എന്നത് ഓരോ ചരിത്ര വിദ്യാര്‍ത്തിക്കും പകല്‍ പോലെ വ്യക്തമാകുന്ന വസ്തുതയാണ്. ചൈനയില്‍ പോയിട്ടാനെങ്കിലും വിദ്യ സംബാധിക്കനമെന്നു അനുയായികളോട് ഉല്‍ബോധനം നടത്തിയ ഒരു പ്രവാചകന്റെ സമുദായം ഈ നിലയില്‍ ചരിത്രത്തില്‍ എക്കാലവും ക്രൂഷിക്കപ്പെട്ടിട്ടുണ്ട്. വരും തലമുറകള്‍ക്ക് വിവാഹപ്രായം എന്ന അദ്ധ്യായം തങ്കളുടെ പാഠപുസ്തകത്തില്‍ പഠന വിഷയമായി വന്നാല്‍ അത്ഭുതപെടാനില്ല എന്ന് സാരം .
ഒട്ടേറെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുസ്ലിം സമുദായം അഭിമുഖീകരിക്കുമ്പോള്‍ വളരെ ധൃതിപ്പെട്ടു വിവാഹപ്രായപ്രശ്‌നത്ത്തില്‍ ഇടപെട്ടതിനെ കുറ്റപ്പെടുത്തുവാനോ ന്യായീകരിക്കുവാനൊ ഞാന്‍ തയ്യാറല്ല, പക്ഷെ സമുദായത്തിനു ദാഹം അനുഭവപ്പെടുന്ന സമയത്താണ് വെള്ളം വെച്ചു നീട്ടിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ശരീഅത്ത് നിയമത്തെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. ഒപ്പം ശരീഅത്ത് നിയമത്തെ മറയാക്കി ബഹുഭാര്യത്വത്തെ ദുരുപയോഗം ചെയ്ത് ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയ വിവാഹ വീരന്മാര്‍ നിലകൊള്ളുന്ന നാടാണ് നമ്മുടെത് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ . സ്ത്രീധനം പോലെയുള്ള വിപത്തില്‍ നിന്നും സമുദായം മൈസൂര്‍ കല്ല്യാണത്തിലും അറബിക്കല്യാണത്തിലും എത്തി നില്ക്കുന്ന ഈ സമയത്ത് അതിലൊന്നും ഇടപെടുവാണോ പരിഹാരം കാണുവാനോ കഴിയാതെ അല്ലെങ്കില്‍ അതിനു നേരെ പുറംതിരിഞ്ഞു നടന്നു കൊണ്ട് ഇത്തരം വിവാദ വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുന്നത് അത്ര ഔചിത്യമാണോ എന്ന് ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു .
ഇന്ന് മുസ്ലിം സമുദായം കാലാനുസൃതമായ മാറ്റത്തിന് വേണ്ടി കൊതിക്കുകയാണ് ഇന്ത്യയില്‍ സവര്‍ണ വിഭാഗം മാത്രം കയ്യടക്കി വെച്ചിരുന്ന ഉദ്യോഗ രംഗത്തേക്ക് അടുക്കളയില്‍ തളക്കപ്പെട്ടിരുന്ന മുസ്ലിം സ്ത്രീകള്‍ കടന്നു വരുന്ന ഒരു കാഴ്ച നമ്മുടെ ദൃഷ്ടിയില്‍ പതിയുമ്പോള്‍ നാം തന്നെ അതിനെ നിരുല്‍സാഹപ്പെടുത്തരുത് .പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കുവാന്‍ തയ്യാറാകാതെ വൈവാഹിക ജീവിതത്തിലേക്ക് കടത്തിവിടുന്ന എത്രയോ രക്ഷിതാക്കന്മാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു. അവര്‍ക്ക് നാം ഒത്താശ ചെയ്യുന്നതിന് പകരം ഒന്ന് മൗനം വെടിഞ്ഞു കൂടെ !!!!
'കൊണ്ട് പോകില്ല ചാരന്മാര്‍
കൊടുക്കുന്തോരുമെരീടും
എന്ത് തന്നെ സഹിച്ചാലും
വിദ്യ തന്നെ മഹാധനം '

No comments:
Post a Comment