Latest News

ഷെഫീക്കിന് സ്വാന്തനവുമായി മന്ത്രി എം.കെ മുനീര്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലെത്തി

വെല്ലൂര്‍: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിന് സ്വാന്തനവുമായി സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ മുനീര്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലെത്തി. കുഞ്ഞുഷെഫീക്കിന് കളിപ്പാട്ടങ്ങളും പുത്തനുടുപ്പുമായാണ് മന്ത്രി എത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ എത്തിയ മന്ത്രി അരമണിക്കൂര്‍ ആശുപത്രിയില്‍ ചെലവഴിച്ചു.

ഷെഫീക്കിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും ആശുപത്രി അധികൃതരുമായും മന്ത്രി ആശയവിനിമയം നടത്തി. ആറാഴ്ച കൂടി ചികിത്സ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഇതിന് അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ഷെഫീക്കിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതനുസരിച്ച് ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ ആരംഭിക്കും. തലയ്‌ക്കേറ്റ മുറിവ് 75 ശതമാനത്തോളം ഭേദമായി.

പരസഹായമില്ലാതെ നില്‍ക്കാനും ഇരിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്. മുന്‍പത്തെക്കാള്‍ നന്നായി കുട്ടി സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. ഷെഫീക്കിന്റെ ചികിത്സയ്ക്കായി സര്‍ക്കാരിന് ആകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 80 ശതമാനത്തിലേറെ തലച്ചോറിനു ക്ഷതമേറ്റു ഗുരതരാവസ്ഥയിലായിരുന്ന ഷെഫീക്കിനെ കട്ടപ്പന സെന്റ്‌ജോണ്‍സ് ആശുപത്രിയിലെ ന്യൂറോവിഭാഗം മേധാവി ഡോ.നിഷാന്ത്‌പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇവിടുത്തെ ചികിത്സയ്ക്കു ശേഷമായിരുന്നു ഷെഫീക്കിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vellur, Shefeek, Hospital, Minister, Muneer

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.