Latest News

നടന്‍ ബാബുരാജിനെതിരെ ഭൂമിതട്ടിപ്പിന് കേസ്

നെടുമ്പാശേരി: നടന്‍ ബാബുരാജിനെതിരേ ഭൂമി തട്ടിപ്പിന് കേസെടുത്തു. ഭൂമി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രവാസി വ്യവസായിയായ മൊയ്തീന്‍ കുട്ടിയില്‍ നിന്നും അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഐജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശേരി പോലീസാണ് കേസെടുത്തത്.

ബാബുരാജ് ഒന്നാം പ്രതിയും സുഹൃത്ത് നൗഷാദ് രണ്ടാം പ്രതിയുമാണ്. നൗഷാദിന്റെ ഭൂമിയാണെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയതെന്ന് മൊയ്തീന്‍കുട്ടി പരാതിയില്‍ പറയുന്നു. ആദ്യം ടോക്കണ്‍ അഡ്വാന്‍സായി അഞ്ചു ലക്ഷം രൂപയും പിന്നീട് 50 ലക്ഷം രൂപയും വാങ്ങുകയായിരുന്നു. ഇടപാട് നടക്കാഞ്ഞതിനെ തുടര്‍ന്ന് പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കി. എന്നാല്‍ അന്‍പതു ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.

അതേസമയം നെടുമ്പാശേരി സ്വദേശി പോളച്ചന്‍ എന്നയാളുടെ ഭൂമിയാണിതെന്നും ഇടപാട് ഉറപ്പിച്ച ശേഷം പോളച്ചന്‍ പിന്‍മാറുകയായിരുന്നെന്നും ബാബുരാജ് പറഞ്ഞു. പോളച്ചനെതിരേ താന്‍ കേസ് നല്‍കിയിട്ടുണ്‌ടെന്നും ബാബുരാജ് പറഞ്ഞു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.