തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരം അവസാനിപ്പിച്ചാല്‍ ബസുടമകളുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബസുകള്‍ സര്‍വീസുകള്‍ നടത്തിത്തുടങ്ങും.
സമരത്തില്‍ നിന്നു പിന്മാറുന്നവരുമായി മാത്രമേ ചര്‍ച്ച നടത്തുകയുള്ളുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ ഉടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. ബുധനാഴ്ച ഗതാഗതമന്ത്രി ബസുടമകളുമായി ചര്‍ച്ച നടത്തും. മലപ്പുറത്തുണ്ടായ ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസുകളിലെ സ്പീഡ് ഗവര്‍ണര്‍ പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
അതേസമയം ബസുടമകള്‍ സഹകരിക്കാത്തതുകൊണ്ട് വാഹനവകുപ്പ് നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവെയ്ക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Bus strike

No comments:
Post a Comment