കൊച്ചി: സുബ്ബരായന്‍ കൊച്ചി പോലീസിനെ കബളിപ്പിച്ച് മോഷണമുതലുമായി ഓടിയത് തൂത്തുക്കുടി വരെ. വഴിനീളെ പ്രതിയെ പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ തൂത്തുക്കുടിയില്‍ വച്ച് സുബ്ബരായനെ മോഷണമുതലുമായി പിടികൂടി. നഗരത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 1.29 ലക്ഷം രൂപയും ലാപ്‌ടോപ്പുകളും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളി പാണ്ഡുരംഗനെ നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞമാസം 25 ന് ചെന്നൈയില്‍ നിന്നു കോയമ്പത്തൂര്‍ വഴി എറണാകുളത്തെത്തിയ പ്രതികള്‍ എം. ജി. റോഡിലെ ഹോട്ടലില്‍ മുറിയെടുത്തു. പിന്നീട് മോഷണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയ പ്രതികള്‍ ഈ മാസം നാലിന് രാത്രി നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പണവും ലാപ്‌ടോപ്പുകളും മോഷ്ടിക്കുകയായിരുന്നു. എറണാകുളം സൗത്ത് ശ്രീകണ്ഠത്ത് റോഡിലെ ഓക്‌സ്‌ഫോര്‍ഡ് എക്‌സ്‌പോര്‍ട്ടിംഗ്, കുരിശുപള്ളി റോഡിലെ രാംചരണ്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്‌സ്, ഐ. ഐ. ജെ. എഫ്, എറണാകുളം പ്രോപ്പര്‍ട്ടീസ്, രവിപുരം ബി. എ. ബി. ടവേഴ്‌സിലെ ഫ്‌ലോമിഷിപ്പിംഗ് കമ്പനി, എം. ബി. കെ. ലോജിസ്റ്റിക്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. മോഷണമുതലുകള്‍ ലോഡ്ജില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. നഗരത്തില്‍ മറ്റിടങ്ങളില്‍ മോഷണം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാത്.
ഏഴിന് പുലര്‍ച്ചെ പള്ളിമുക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട പാണ്ഡുരംഗനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാണ്ഡുരംഗനെ കാണാതെ വന്നതിനെ തുടര്‍ന്ന് രാവിലെ സുബ്ബരായന്‍ പാണ്ഡുരംഗനെ ഫോണില്‍ വിളിച്ചു. ഇരുവരുടെയും സംസാരത്തില്‍ സംശയം തോന്നിയ പോലീസ് പാണ്ഡുരംഗനെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തായത്. സുബ്ബരായന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തീവണ്ടി മാര്‍ഗമാണ് പ്രതി രക്ഷപ്പെട്ടതെന്ന് മനസിലാക്കിയ സൗത്ത് സി. ഐ. വേണു, എസ്. ഐ. വി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിന്തുടര്‍ന്നു. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്‌സ്പ്രസില്‍ നടത്തിയ തിരച്ചിലിനിടെ ബാത്ത് റൂമില്‍ കയറി രക്ഷപ്പെട്ട പ്രതി പിന്നീട് റോഡ് മാര്‍ഗം ആര്യങ്കാവ് തെന്മല വഴി തൂത്തുക്കുടിയിലേക്ക് കടന്നു. പക്ഷെ കോവില്‍പ്പെട്ടിയില്‍ വച്ച് പ്രതിയെ പോലീസ് പിടികൂടി.
1989 മുതല്‍ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിക്കപ്പെട്ട പാണ്ഡുരംഗനെന്ന് കമ്മീഷണര്‍ ബിജു അലക്‌സാണ്ടര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മാത്രം ഇയാള്‍ക്കെതിരെ നാല്‍പ്പതോളം കേസുകള്‍ നിലവിലുണ്ട്. ചോദ്യം ചെയ്യലില്‍ കേരളത്തില്‍ നടത്തിയ 13 ഓളം മോഷണക്കേസുകള്‍ പ്രതി സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. കുറ്റസമ്മത മൊഴി ചെന്നൈ പോലീസിന് കൈമാറിയതായും പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Subbarayan, Arrested, Police

No comments:
Post a Comment