കാസര്‍കോട്: കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ് ഡിപ്പോയിലേക്ക് യുവജന മാര്‍ച്ച് മാര്‍ച്ച് നടത്തി. ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഡിപ്പോ നിലവില്‍ വന്നിട്ടും പുതിയ ബസ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പഴകി ഉപേക്ഷിക്കാറായ ബസുകളാണ് സബ് ഡിപ്പോയിലേക്ക് അനുവദിച്ചത്. കിഴക്കന്‍ മലയോര പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ ഭൂരിഭാഗവും കട്ടപ്പുറത്താണ്. മലയോര-തീരദേശ ജനത കടുത്ത യാത്രദുരിതമാണ് അനുഭവിക്കുന്നത്.
കാസര്‍കോട് ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ കാഞ്ഞങ്ങാടേക്ക് മാറ്റിയതല്ലാതെ ഒറ്റ സര്‍വ്വീസ് പോലും പുതുതായി തുടങ്ങിയിട്ടില്ല. ബസ്സുകള്‍ കട്ടപ്പുറത്താകുന്നതും ഇവയുടെ അറ്റക്കുറ്റപ്പണി നടത്താന്‍ ആവശ്യമായ സൗകര്യമില്ലാത്തതും നിലവിലുള്ള സര്‍വ്വീസുകള്‍ അപ്രഖ്യാപിതമായി നിര്‍ത്തുന്നതിന് കാരണമാകുന്നു.
ഈ സാഹചര്യത്തിലാണ് കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ 10 ന് ജില്ലാ ആശുപത്രി പരസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം വി പ്രകാശന്‍ സംസാരിച്ചു. ശിവജിബെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment