Latest News

തെലുങ്കിലെ ‘ആദ്യരാത്രി’ക്ക് ശേഷം നസ്രിയ മുങ്ങി

തെലുങ്ക് മസാല ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് അറിയിച്ച് തെന്നിന്ത്യന്‍ നടി നസ്രിയ മുങ്ങിയതായി റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രത്തിലെ കുറച്ച് ഭാഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷം ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് നസ്രിയ അറിയിക്കുകയായിരുന്നു.

നസ്രിയ നായികയായി അഭിനയിക്കുന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍. ടി.ആര്‍ ന്റെ ‘റബാസാ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. നസ്രിയ മുങ്ങിയതോടെ മറ്റു ചില നടിമാരെ വെച്ച് ശേഷിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.

ചിത്രത്തില്‍ നസ്രിയയും നായകനും തമ്മിലുള്ള ആദ്യരാത്രി രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. മസാല ചിത്രങ്ങളില്‍ താത്പര്യമില്ല എന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ നസ്രിയ മനസില്ലാ മനസോടെയാണ് ആദ്യരാത്രി രംഗങ്ങള്‍ അഭിനയിച്ചത്. പിന്നീട് ഈ ഭാഗങ്ങള്‍ സ്ക്രീനില്‍ കണ്ടതോടെ നസ്രിയ സെറ്റില്‍ നിന്ന് മടങ്ങുകയായിരുന്നുത്രേ.

ആദ്യരാത്രി രംഗം ചിത്രത്തില്‍ നിന്ന്മുറിച്ചു ഒഴിവാക്കാത്തെ ഈ സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്ന് അണിയറ ശില്‍പ്പികളെ അറിയിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Nasriya, Thelungu

1 comment:

  1. Nazriya Nazim
    Rumors are spreading about me walking out of a Telugu movie shoot. News is fake !! I haven't signed a Telugu movie till now.

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.