തൃശൂര്‍ : മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ ബുധനാഴ്ച മുഴുവന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയിലായിരുന്നു. തൊഴുതും നാരായണീയനാമജപവുമായി ഒരു ദിവസം മുഴുവന്‍ മഞ്ജുവാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ അമ്മ ഗിരിജക്കൊപ്പം ക്ഷേത്രത്തിലെത്തിയ മഞ്ജു ബുധനാഴ്ച പുലര്‍ച്ചെ നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും തൊഴുതു.
തുടര്‍ന്ന് ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയും തൊഴുത് വിളക്കെഴുന്നള്ളിപ്പിനും തൃപ്പുകയ്ക്കും ശേഷം ക്ഷേത്രനട അടച്ചതിനുശേഷമാണ് മടങ്ങിയത്. നാരായണീയം വായിക്കാനുള്ള പുസ്തകവുമായാണ് മഞ്ജു ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രം അധികൃതര്‍ മഞ്ജുവിന് പ്രത്യേക ദര്‍ശനസൗകര്യം ഒരുക്കിയിരുന്നു.കഴിഞ്ഞയാഴ്ച ദിലീപും മകളും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrissur, Actress, Manju Warrier, Guruvayur temple

No comments:
Post a Comment