ലക്‌നൗ: മുസാഫർപൂർ കലാപത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്താൽ അതിന്റെ ഭവിഷ്യത്ത് യു.പി സർക്കാർ അനുഭവിക്കേണ്ടിവരുമെന്ന്
പാർട്ടി നേതാവ് ഉമാ ഭാരതി മുന്നറിയിപ്പുനൽകി.
പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ബി.ജെ.പി നേതാവ് സംഗീത് സോമിനെ സമീപത്ത് നിർത്തിയായിരുന്നു പൊതുവേദിയിൽ ഉമാഭാരതിയുടെ മുന്നറിയിപ്പ്. സോമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രവർത്തകർ വലയം തീർത്തതിനെത്തുടർന്ന് അതിനു കഴിഞ്ഞില്ല.
കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരിൽ അറസ്റ്റിന് വന്നാൽ നേതാക്കൾ തടയുകയില്ല. പക്ഷേ തുടർന്നുള്ള സംഭവങ്ങൾക്ക് സർക്കാർ ഉത്തരവാദിയാകുമെന്നായിരുന്നു ഉമയുടെ മുന്നറിയിപ്പ്.
പത്തു വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനിൽ മോഷണത്തിന്റെ പേരിൽ രണ്ട് യുവാക്കളെ മർദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രം ഇന്ത്യയിൽ രണ്ടു യുവാക്കളെ മർദ്ദിക്കുന്നുവെന്നു കാണിച്ച് പ്രചരിപ്പിച്ചത് സോമിന്റെ അനുയായികളായിരുന്നു. ഭരണകക്ഷിയായ എസ്.പിയുടെ പ്രവർത്തകരിൽനിന്നാണ് തങ്ങൾക്കിത് കിട്ടിയെന്നാണ് ഇപ്പോൾ ബി.ജെ.പി നേതാക്കൾ പറയുന്നത്.
മുസാഫർപൂർ കലാപത്തിൽ 50 പേരാണ് മരിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കലാപം ഇളക്കിവിടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുടെ പേരിൽ ബി.ജെ.പി അടക്കമുള്ള പാർട്ടികളുടെ നേതാക്കളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Laknow, Uma Bharathi,

No comments:
Post a Comment