ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് കഴിഞ്ഞവാരം തിയേറ്ററിലെത്തി. ഒട്ടേറെ വിവാദങ്ങള്‍ക്കും വാദ-പ്രതിവാദങ്ങള്‍ക്കും ശേഷം തിയേറ്ററിലെത്തിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
വിമര്‍ശകരുടെ വായടപ്പിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രസവരംഗം കാണിക്കുന്നു എന്ന പേരില്‍ റിലീസിനു മുമ്പ് വിവാദമുയര്‍ത്തിവര്‍ക്ക് ബ്ലസി ഈ ചിത്രത്തിലൂടെ തന്നെ മറുപടി പറയുന്നു. ശ്വേതാമേനോന്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സിനിമ മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ബ്ലസിയെ സംബന്ധിച്ച് കരിയറിലെ മറ്റൊരു നേട്ടമായി ഈ ചിത്രം മാറും. സ്ഥിരം പ്രമേയങ്ങളില്‍ നിന്നും അവതരണത്തില്‍ നിന്നുമൊക്കെ മാറി നിന്ന് കാലത്തിനനുസരിച്ചുള്ള ചിത്രമാക്കാന്‍ ബ്ലസിക്ക് കഴിഞ്ഞിട്ടുണ്ട്.
ഫഹദ് ഫാസില്‍ നായകനായ ഒളിപ്പോരാണ് പുതുതായി എത്തിയ മറ്റൊരു ചിത്രം. ചിത്രത്തെക്കുറിച്ച് നല്ല റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ല. ഫഹദിനെ സംബന്ധിച്ച് കരിയറില്‍ നേട്ടമുണ്ടാക്കാവുന്ന ചിത്രമായി ഇതു മാറുന്നില്ല. നവാഗതനായ എ.വി.ശശിധരനാണ് ചിത്രം ഒരുക്കിയത്.
മുന്‍ റിലീസുകളില്‍ മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടി പ്രധാന കേന്ദ്രങ്ങളില്‍ സാന്നിധ്യമറിയിക്കുന്നു. ശരാശരി കളക്ഷനാണ് ചിത്രത്തിനുള്ളത്. പൃഥിരാജിന്റെ മെമ്മറീസ് മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിട്ടുണ്ട്. ജിത്തുജോസഫ് സംവിധാനം ചെയ്ത ഈ സിനിമ ന്യൂജനറേഷന്‍ സിനിമകളുടെ പൊള്ളത്തരങ്ങള്‍ക്കിടയില്‍ എത്തിയ കാമ്പുള്ള സിനിമയാണ്.
ലാല്‍ജോസ്-കുഞ്ചാക്കോ ടീമിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും മികച്ച കളക്ഷനില്‍ പ്രദര്‍ശനം തുടരുന്നു. വാണിജ്യവിജയത്തിനുള്ള എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയ ഈ സിനിമ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഹ്യൂമറിന് പ്രധാന്യമുള്ള കഥ പറയുന്നു.
ദുല്‍ക്കര്‍സല്‍മാന്റെ നീലാകാശം, പച്ചക്കടല്‍ ചുവന്ന ഭൂമി ഏതാനും കേന്ദ്രങ്ങളിലുണ്ട്. ഷാരൂഖ്ഖാന്‍ നായകനായ ചെന്നെ എക്‌സ്പ്രസ്, വിജയിന്റെ തലൈവ എന്നി ചിത്രങ്ങളും പ്രധാന കേന്ദ്രങ്ങളിലുണ്ട്. ദുല്‍ക്കര്‍ സല്‍മാന്റെ എ.ബി.സി.ഡി ഏതാനും കേന്ദ്രങ്ങളിലുണ്ട്. ഓണത്തോട് അനുബന്ധിച്ച് അഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഈ സീസണില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayalam Movie, Kalimannu, Blessy, Olipporu, Kadal Kadannoru Mathukutty
No comments:
Post a Comment