മറയൂര്‍: മറയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ചു. ഒറ്റമുറിയായ ലാബില്‍ 6 ലാപ്‌ടോപ്പ്, 10 നെറ്റ് ബുക്ക്, 17 ഡെസ്‌ക്‌ടോപ്പ് എന്നിവയുണ്ടായിരുന്നു.
ഇവയൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. ഇരുമ്പിന്റെ ഗ്രില്ലും അതിന് പിറകില്‍ തടികൊണ്ടുള്ള കതകുമുള്ള കമ്പ്യൂട്ടര്‍ റൂമിലെ 3 വലിയ താഴുകള്‍ ആക്‌സോ ബ്ലേഡ്‌കൊണ്ട് അറത്തുമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
എസ്.എസ്.എല്‍.സി. എ ലെവല്‍ കോഴ്‌സിന്റെ മോഡല്‍ പരീക്ഷകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളില്‍ നടന്നുവരികയായിരുന്നു. ഞായറാഴ്ച രാവിലെ 9.15ന് ഈ സ്‌കൂളിലെ സെല്‍വിന്‍ എന്ന അധ്യാപകന്‍ സ്‌കൂളിലെത്തിയപ്പോഴാണ് കമ്പ്യൂട്ടര്‍ ലാബ് റൂം തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ശനിയാഴ്ച രാത്രി മറയൂരില്‍ നല്ല മഴയായതിനാലും സ്‌കൂളിന്റെ പരിസരം വിജനമായതിനാലും സംഭവം രാവിലെ വരെ പുറത്തറിഞ്ഞിട്ടില്ല.

ശനിയാഴ്ച എ ലെവല്‍ കോഴ്‌സിന്റെ മോഡല്‍ പരീക്ഷ കഴിഞ്ഞ് 4.45ന് മൂന്ന് പൂട്ടുകളും പൂട്ടിയെന്ന് ഉറപ്പുവരുത്തിയിട്ടാണ് സ്‌കൂള്‍ അധികൃതര്‍ പോയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയിന്‍പ്രകാരം മറയൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ഒ.ജോസിന്റെയും എ.എസ്.ഐ. ഷാജിയുടെയും നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൈനാവ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍നിന്ന് വിരലടയാള വിദഗ്ധന്‍ ബൈജു സേവിയറിന്റെ നേതൃത്വത്തിലുള്ള സംഘം കൈരേഖകളുടെ പകര്‍പ്പെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Idukku Dist, Maravur, school, Police
No comments:
Post a Comment