കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് മലയാളത്തിലെ അമ്മ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് പ്രമുഖ നടികള്‍ അടികൂടിയതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ തന്നെ ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതാണ് ഇരുവരും. അടിപിടി കൂടിയതിന്റെ ഇടയില്‍ ഒരു നടി മറ്റേ നടിയുടെ മാറില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഷൂട്ടിങ്ങിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ പ്രൊഡക്ഷന്റെ വണ്ടി കാത്തിരിക്കുകയായിരുന്നു ഒരു നടി. എന്നാല്‍ വണ്ടി വന്നപ്പോള്‍ രണ്ടാമത്തെ നടി അതില്‍ കയറി അമ്പലത്തില്‍ പോയി. ഇത് ഇരുവര്‍ക്കും ഇടയില്‍ വൈരാഗ്യത്തിന് കാരണമായി.
അമ്പലത്തില്‍ പോയ അമ്മ നടി തിരികെ ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ യാത്ര മുടങ്ങിയ നടി ചിത്ത വിളിയുമായാണ് എതിരേറ്റത്. ഇരുവരും ആദ്യം വാക്കേറ്റത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കൈയ്യാങ്കളിയിലേയ്ക്കും നീങ്ങുകയായിരുന്നു. അമ്പലത്തില്‍ പോയ നടി ആദ്യം നിശബ്ദത പാലിച്ചെങ്കിലും യാത്ര മുടങ്ങിയ നടിയുടെചീത്ത വിളി സഹിക്കാന്‍ കഴിയാതെ കൈയ്യാങ്കളിയ്ക്ക് മുതിരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വിവരണം.
ഹോട്ടലിലെ നിരവധി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോളാണ് വെള്ളിത്തിരയിലെ മിന്നുന്ന താരങ്ങള്‍ പ്രകടനങ്ങള്‍ കാഴ്ച വെച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actress, Fight
No comments:
Post a Comment