Latest News

ഭര്‍ത്താവിന്‍െറ ജീവന്‍ രക്ഷിക്കാന്‍ കരളിന്‍െറ 60 ശതമാനവും ഭാര്യ പകുത്ത് നല്‍കി

തിരുവനന്തപുരം: ഭര്‍ത്താവിന്‍െറ ജീവന്‍ രക്ഷിക്കാന്‍ കരളിന്‍െറ 60 ശതമാനവും ഭാര്യ പകുത്ത് നല്‍കി. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അതിസങ്കീര്‍ണമായ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ദീര്‍ഘകാലമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഹംസ മൗലവി (52) ക്കാണ് ഭാര്യ സൗദ (42) കരള്‍ ദാനം നല്‍കിയത്.

മാസങ്ങള്‍ക്ക് മുമ്പേ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും കരള്‍ ലഭ്യമാകാത്തതുകൊണ്ട് നീണ്ടു. പിന്നീട് ഭാര്യ തന്നെ കരള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അമിത ശരീരഭാരം വെല്ലുവിളിയായി. ഇതിനെതുടര്‍ന്ന്‌ കഠിനവ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും സൗദ ശരീരഭാരം 20 കിലോയോളം കുറച്ചു. മറ്റ് വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 31ന് സൗദയുടെ കരള്‍ഭാഗം എടുക്കുകയും ഭര്‍ത്താവിന്‍െറ ശരീരത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തു.

തന്‍െറ ഭാര്യ ചെയ്തത് ഒരു മഹത്പ്രവൃത്തിയാണെന്നും അവയവദാനം നല്‍കാന്‍ മറ്റുള്ളവര്‍ക്കുള്ള പ്രചോദനമാണെന്നുമാണ് ഹംസ മൗലവി ശസ്ത്രക്രിയക്ക് ശേഷം അഭിപ്രായപ്പെട്ടത്. ജീവിച്ചിരിക്കുന്ന അവയവദാതാവില്‍നിന്ന് കരള്‍ എടുത്തുകൊണ്ടുള്ള ദക്ഷിണ കേരളത്തിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയായിരുന്നു കിംസ് ആശുപത്രിയില്‍ നടന്നത്. ഡോ. വേണുഗോപാല്‍, ഡോ. ഷബീര്‍ അലി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് 14 മണിക്കൂര്‍ നീണ്ട വിജയകരമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Hospital, Maulavi, Souda

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.