ബോളിവുഡിലെ നാണം കുണുങ്ങിയെന്ന് അറിയപ്പെടുന്ന അതിഥി റാവുവും ബിക്കിനിയണിഞ്ഞു വെളളിത്തിരയിലെത്തുന്നു. അക്ഷയ് കുമാര്‍ നായകനാകുന്ന ബോസ് എന്ന ചിത്രത്തിലാണ് അതിഥിയുടെ ബിക്കിനി പ്രകടനം. ഒരു പ്രമുഖ മാസികയുടെ മുഖചിത്രത്തില്‍ ബിക്കിനിയണിഞ്ഞ് നടി പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ മള്‍ട്ടിസ്റ്റാര്‍ ചിത്രം പോക്കിരി രാജയുടെ ഹിന്ദി റീമേയ്ക്കാണ് ബോസ്.
അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി ഡിസൂസ ആണ്. മമ്മൂട്ടിയുടെ പ്രജാപതിയിലൂടെയാണ് അതിഥി റാവു ചലച്ചിത്രരംഗത്ത് ചുവട് വെയ്ക്കുന്നത്. ഇപ്പോള്‍ മമ്മൂട്ടിയുടെ തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്കില്‍ നായികയും.
ബോസ് കരിയറിലെ ആദ്യ ബിഗ് ബജറ്റ് മസാല ചിത്രമാണെന്നാണ് നടി പറയുന്നത്. ഇതുപോലുള്ള ചിത്രമാണ് തനിക്ക് ആവശ്യമെന്നും ഇത്തരം ചിത്രങ്ങളില്‍ കൂടുതല്‍ ആനന്ദകരമായി അഭിനയിക്കാമെന്നുമാണ് അതിഥിയുടെ കണ്ടെത്തല്‍.
ദില്ലി 6, റോക്ക് സ്റ്റാര്‍ , മര്‍ഡര്‍ 3 എന്നീ ചിത്രങ്ങളില്‍ അതിഥിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായില്ല. നായികയായി എത്തിയ യേ സാലീ സിന്ദഗീ, ലണ്ടന്‍ പാരിസ് ന്യൂയോര്‍ക്ക് എന്നീ ചിത്രങ്ങള്‍ തകരുകയും ചെയ്തു. എന്തായാലും ബോസിലെ അതിഥിയുടെ മാറ്റം ബോളിവുഡ് ഞെട്ടലോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Bollywood, Actress, Adithi R
No comments:
Post a Comment