Latest News

കൊടുമുടിയിൽ നാലുമാസത്തോളം ഒറ്റപ്പെട്ടയാള്‍ വിശപ്പടക്കിയത് എലികളെതിന്ന്

ബ്യൂണസ് അയേഴ്സ്: ആൻഡെസ് പർവ്വതത്തിൽ നാലുമാസത്തോളം ഒറ്റപ്പെട്ടുപോയ യുറുഗ്വേക്കാരനെ അർജന്റീനയിൽ നിന്നുള്ള സംഘം രക്ഷപ്പെടുത്തി. എല്ലുംതോലും മാത്രമായി ശരീരഭാരം അപകടകരമായി കുറഞ്ഞനിലയിൽ കൊടുംതണുപ്പിൽ മരവിച്ചിരിക്കുന്ന അവസ്ഥയിലാണ് റോൾഫെർണാണ്ടോ ഗോമസ് എന്നയാളെ അർജന്റീനിയൻ സംഘം കണ്ടെത്തിയത്.

എലികളെയും മറ്റുചെറുജീവികളെയും പിടിച്ചുതിന്നാണ് ഇയാൾ ജീവൻ നിലനിറുത്തിയിരുന്നത്. രക്ഷപ്പെടുത്തിയ ഗോമസിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അതിവേഗം സാധാരണനിലയിലേക്ക് ഗോമസ് തിരിച്ചുവരുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

ചിലിയിൽ നിന്ന് അർജന്റീനയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മോട്ടോർസൈക്കിൾ കേടായതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. ഇതോടെ കാൽനടയായി യാത്രതുടരാൻ തീരുമാനിച്ചു. ഇത് കൂടുതൽ പ്രശ്നമായി. ശക്തമായ കാറ്റിൽ വഴിമാഞ്ഞതോടെ ഇയാൾ ശരിക്കും പർവതത്തിൽ ഒറ്റപ്പെട്ടു. വീണ്ടും കുറേയേറെ നടന്നുനോക്കിയെങ്കിലും വഴികണ്ടെത്താനായില്ല. അതോടെ താൻ ഒറ്റപ്പെട്ടെന്ന് അയാൾക്ക് മനസിലായി.

കൈയിൽ കരുതിയിരുന്ന ഉണങ്ങിയ പഴങ്ങളായിരുന്നു ആദ്യം കഴിച്ചിരുന്നത്. അത് തീരാറായതോ‌ടെ എലികളെയും മറ്റും പിടിച്ചുതിന്നുതുടങ്ങി.
ആഹാരം കിട്ടാത്തതിനാൽ ശരീരഭാരം വളരെവേഗം കുറഞ്ഞുതുടങ്ങി. നിർജ്ജലീകരണം കൂടിയായതോടെ അവസ്ഥ കൂടുതൽ പ്രശ്നമായി.

ഗോമസിനെ കണാതായതോടെ ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പർവതത്തിൽ തിരച്ചിലിനിറങ്ങിയെങ്കിലും മോശം കാലാവസ്ഥകാരണം അവരെല്ലാം പിൻവാങ്ങുകയായിരുന്നു.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bunus Ayers, Fernando Gomus




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.