Latest News

എം.വി.രാഘവനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: മുന്‍ മന്ത്രിയും സിഎംപി നേതാവുമായ എം.വി.രാഘവനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം സഹകരണ ഹൃദയാലയത്തിലാണ് അത്യാസന്ന നിലയില്‍ രാഘവന്‍ ചികിത്സയില്‍ കഴിയുന്നത്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നകന്ന് ബര്‍ശേരിയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന രാഘവനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂമോണിയ ബാധിതനായ രാഘവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. രാഘവന്റെ ആരോഗ്യ നിലയില്‍ അല്‍പം പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. അദ്ദേഹത്തെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മാത്രമേ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് ഡോക്ടമാര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.