ഷാര്‍ജ: ഇരുനൂറ് ദിര്‍ഹമിന് വേണ്ടി കൂട്ടുകാരനും കൂടെ താമസിക്കുകയും ചെയ്യുന്ന യുവാവിനെ കൊലപ്പെടുത്തുകയും മറ്റൊരാളെ കുത്തിപ്പരിക്കേല്പ്പിക്കുയും ചെയ്ത ബംഗ്ലാദേശി സ്വദേശിയായ മുഹമ്മദിനെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു.
ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയിലെ താമസ സ്ഥലത്ത് വെച്ചാണ് കൊല നടന്നത്. കൃത്യം നടത്തിയ ശേഷം അയല്‍ രാജ്യത്തേക്ക് രക്ഷപ്പെട്ട പ്രതിയെ അവിടെ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ ഷാര്‍ജ പോലിസിന് കൈമാറുകയായിരുന്നു.
മൂവരും താമസിക്കുന്ന റൂമിന്റെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് മുഹമ്മദിന്റെ സാധനങ്ങള്‍ നല്കി മറ്റു താമസക്കാരായ മരണപ്പെട്ട അലിയും, ഗഫൂറും റൂമിന്റെ പൂട്ട് മാറ്റിയതാണ് മുഹമ്മദിനെ പ്രകോപിപ്പിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചത്തിയെ മുഹമ്മദ് ജനലിന്റെ സമീപത്തേക്ക് വിളിച്ച് വരുത്തിയാണ് കത്തി കൊണ്ട് ഇരുവരേയും ആക്രമിച്ചത്.
ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗഫൂര്‍ ചികില്‍സയിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment