Latest News

തൂങ്ങിമരിക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ തളിപ്പറമ്പിലെ സെയില്‍സ്‌ഗേള്‍ മരിച്ചു

തളിപ്പറമ്പ: ഭര്‍ത്താവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയില്‍ ആശുപത്രിയില്‍ചികിത്സയില്‍ കഴിയുകയായിരുന്ന സെയില്‍സ്‌ഗേള്‍ മരണമടഞ്ഞു. ഭാര്യ തൂങ്ങിയതറിഞ്ഞ് വീട്ടിനകത്ത് തന്നെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ചികിത്സയിലാണ്.

തളിപ്പറമ്പിലെ വസ്ത്രാലയത്തില്‍ ജീവനക്കാരിയായ കൊട്ടിലയിലെ കെ. ദീപിക (24) യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ഭര്‍തൃഗൃഹത്തിലെ കുളിമുറിക്കകത്ത് തൂങ്ങിയ ദീപികയെ അയല്‍വാസികളാണ് കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ദീപിക തൂങ്ങിയതറിഞ്ഞതോടെ ഇനി ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് വീടിറങ്ങിയ ഭര്‍ത്താവ് പാണച്ചിറമ്മല്‍സുനീഷിനെ നാട്ടുകാര്‍ തേടിപ്പിടിച്ച് വീട്ടില്‍ തിരിച്ചെത്തിച്ചെങ്കിലും കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കു കയായിരുന്നു. സുനീഷ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഓണത്തിരക്ക് കാരണം വ്യാഴാഴ്ച രാത്രി അല്‍പ്പം വൈകിയാണ് ദീപിക വീട്ടില്‍ എത്തിയത്. ഇതിന് ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്താണത്രെ തൂങ്ങിയത്. കൊട്ടിലയിലെ കെ.എം. ലക്ഷ്മണന്‍-കരിയില്‍ ശ്യാമള ദമ്പതികളുടെ മകളാണ് ദീപിക. സഹോദരിമാര്‍: ദിവ്യ, രമ്യ. കുപ്പം പടവില്‍ ഹോട്ടല്‍ നടത്തിപ്പുകാരനാണ് ഭര്‍ത്താവ് സുനീഷ്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.