ചെന്നൈ: രോഗിയുടെ വയറിൽ ഓപ്പറേഷൻ കത്തികൊണ്ട് ഡോക്ടർ പതിയെ വരഞ്ഞു, പാടുകളിൽ ചോര പുരണ്ടു... അല്പം അകലെ തങ്ങളണിഞ്ഞ കണ്ണാടിയിൽ വിദ്യാർത്ഥികൾ ആ ഓപ്പറേഷൻ തത്സമയം കാണുകയായിരുന്നു.
ഇതാദ്യമായി ഇന്ത്യയിൽ ഡോക്ടർ ഗൂഗിൾ ഗ്ളാസ്സ് വച്ച് നടത്തിയ ഓപ്പറേഷൻ. കണ്ണടക്ക് പകരം ഡോക്ടർ ധരിച്ചത്, ഗൂഗിൾ ഗ്ളാസ്. അതായത് കമ്പ്യൂട്ടർ ഗ്ളാസ്. 42 കാരിയായ രു ഹെർണിയ രോഗിയെ ഓപ്പറേറ്റ് ചെയ്യുന്നതാണ് ലൈവായി കാണിച്ചത്.
ഡോക്ടർ ധരിച്ച കണ്ണാടി വഴി ഒരോ ചലനവും ലൈവായി ഗൂഗിൾ ഗ്ളാസ് ധരിച്ച മറ്റുള്ളവർക്ക് കാണാം. ഞാൻ ഒരേ സമയം ഓപ്പറേഷൻ നടത്തുകയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയുമായിരുന്നു, ചീഫ് സർജൻ ഡോ. ജെ. എസ് രാജ്കുമാർ പറഞ്ഞു.
വണ്ടി ഓടിക്കുമ്പോൾ റിയർവ്യൂ മിററിൽ നോക്കുന്ന പോലെയാണ് എനിക്ക് ഗൂഗിൾ ഗ്ളാസ് അണിഞ്ഞപ്പോൾ തോന്നിയത്. കണ്ണട പോലുള്ള കമ്പ്യൂട്ടറാണിത്. ധരിക്കുന്നവർ പറയുന്ന ഓരോ കമാൻഡും അനുസരിച്ച് അത് വീഡിയോയെടുക്കും, ഫോട്ടോയെടുക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Google Glass, Opperation
No comments:
Post a Comment