നാഗർകോവിൽ: തിരുവനന്തപുരം പോത്തൻകോട് അയിരൂപ്പാറ നിന്നും രാമേശ്വരത്തേയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ തമിഴ്നാട് വിരുതനഗറിന് സമീപം വച്ച് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. പോത്തൻകോട് സ്വദേശി സജീവ്, കാർ ഡ്രൈവറും അയിരൂപ്പാറ സ്വദേശിയുമായ അരുൺകുമാർ, ഷിബിരാജ് എന്നിവരാണ് മരിച്ചത്. ശ്രീജിത്, മധു, സുരേന്ദ്രൻ, അനിൽകുമാർ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അരുൺകുമാറിന്റെ സഹോദരന്റെ ടവേര കാറിലാണ് സംഘം രാമേശ്വരത്തേയ്‌ക്ക് തിരിച്ചത്. ബന്ധുക്കളാണ് സംഘാംഗങ്ങളെല്ലാം. വിരുതനഗറിനും കല്ലിക്കുടിയ്ക്കും ഇടയിലുള്ള നാലുവരി പാതയിൽ നല്ലമൻ നായ്ക്കൾപട്ടി എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് പലവട്ടം മറിയുകയായിരുന്നു. ഏതാണ്ട് നൂറ് മീറ്റലധികം ദൂരം കാർ നീങ്ങിപ്പോയി. ഇതിനിടെ ഡോർ തുറന്ന് പലരും വഴിയിൽ വീണു. കല്ലിക്കുടി പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ വിരുതനഗറിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nagarkovil, Accident, Thiruvananthapuram
No comments:
Post a Comment