കുവൈത്ത് സിറ്റി: ഖിലാഫത്ത് സമരനായകന്‍ പരേതനായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരുടെ പൗത്രനും കരിഞ്ചാപ്പാടി മണക്കാട്ട് വാക്കത്തൊടി പരേതനായ അബ്ദുല്ലയുടെ മകനുമായ എം വി അബ്ദുല്‍ വാജിദ് (42) കുവൈത്തില്‍ കുത്തേറ്റു മരിച്ചു.
കുവൈത്ത് സിറ്റിയിലെ ജി.സി.സി. കമ്പനിയുടെ അബ്ദുല്ല അല്‍ മുബാറക്കിലെ താമസസ്ഥലത്തു വച്ച് കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് കൊല നടന്നത്. വാജിദിന്റെ കൂടെ ഒരേ മുറിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേ മുറിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
നിയമനടപടികള്‍ക്കുശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മാതാവ്: കരുവള്ളി പാത്തിക്കല്‍ ബിയ്യുട്ടി. ഭാര്യ: തെച്ചിക്കോടന്‍ ഖൈറുന്നിസ. സഹോദരങ്ങള്‍: മുഹമ്മദലി, നെല്ലിശ്ശേരി സാഹിറ, അബ്ദുല്‍ മുനീര്‍, അബ്ദുല്‍ നസീര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment